സോണിയുടെ മകൾക്ക് അച്ഛനായി ബൈജു!! സോണിയുടെ വിവാഹ വാർത്ത അറിഞ്ഞ വിക്രം ബൈജുവിനെ ഇല്ലാതാക്കുന്നു; മൗനരാഗത്തിൽ ഗംഭീര വഴിത്തിരിവ്!! | Mounaragam Today Episode 26 March 2024 Video
Mounaragam Today Episode 26 March 2024 Video
Mounaragam Today Episode 26 March 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം കൈമാക്സിലേക്ക് അടുക്കുമ്പോൾ, പ്രേക്ഷകർ ആഗ്രഹിച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, കല്യാണ കാര്യങ്ങൾ സംസാരിക്കുകയാണ്. കല്യാണദിവസം ദീപയെ വീട്ടിൽ നിർത്തണമെന്നാണ് സിഎസ് പറയുന്നത്. അപ്പോഴാണ്, സി എസും, രൂപയുമൊക്കെ സോണിയെ സമാധാനിപ്പിച്ചു കൊണ്ട് പോകുന്നത്. പിന്നീട് കാണുന്നത് വിക്രമിനെയാണ്.
സോണിയെ ഇനി എങ്ങനെയെങ്കിലും സ്നേഹിക്കണമെന്ന് പറയുകയാണ്. അങ്ങനെ വിക്രം സുഹൃത്തിനോട് കാര്യങ്ങൾ പറയാൻ ചെന്നപ്പോൾ, സോണിയുടെ വിവാഹം ഉറപ്പിച്ച കാര്യം പറയുന്നത്. ഇത് കേട്ട് വിക്രം ഞെട്ടുകയാണ്. എങ്ങനെയെങ്കിലും ചാരു മോളെ സ്നേഹിക്കണം. എൻ്റെ മകൾ മറ്റൊരാളെ അച്ഛാ എന്ന് വിളിക്കാൻ പാടില്ല. അങ്ങനെ പലതും ആലോചിച്ച് വിക്രം വീട്ടിലേയ്ക്ക് പോവുകയാണ്. പിന്നീട് കാണുന്നത്, രൂപയ്ക്ക് സ്വർണ്ണമെടുക്കാൻ സോണിയും കല്യാണിയും ജ്വല്ലറിയിൽ പോയിരിക്കുകയാണ്.
അവിടെ നിന്നും രൂപയ്ക്ക് വേണ്ടി രണ്ടു പേരും മാലകളൊക്കെ എടുക്കുന്നത് കണ്ട് രൂപ പലതും പറയുകയാണ്. പിന്നീട് കാണുന്നത് മൂങ്ങയും പ്രകാശനും പലതും സംസാരിക്കുന്നതാണ്. വിക്രമിനോട് സോണിയെ സ്വീകരിക്കണമെന്ന് മൂങ്ങ പറയുകയാണ്.അത് അവന് ഇഷ്ടം വേണ്ടെയെന്ന് പറയുകയാണ് പ്രകാശൻ. അപ്പോഴാണ് വിക്രം കയറി വരുന്നത്. അച്ഛാ, സോണിയുടെ വിവാഹം ഉറപ്പിച്ച കാര്യം പറയുകയാണ്. ഇത് കേട്ട് മൂങ്ങയും പ്രകാശനും ഞെട്ടുകയാണ്.
പക്ഷേ, സോണിയ്ക്ക് വിവാഹത്തിന് സമ്മതമില്ലെന്നും, ചാരുമോളെ മറ്റൊരാളെ അച്ഛാ എന്ന് വിളിക്കുന്നതിൽ താൽപര്യമില്ലെന്ന് പറയുകയാണ് വിക്രം. എങ്കിൽ നീ പോയി എന്തെങ്കിലും ചെയ്യണമെന്ന് പറയുകയാണ്. അപ്പോഴാണ് ഇതൊക്കെ കേട്ട് കൊണ്ട് ശരണ്യ വരുന്നത്. എന്താണ് എല്ലാവരും കൂടി സംസാരിക്കുന്നതെന്നും, എന്നെ ചതിച്ച് മറ്റൊരു കല്യാണമാണോ നിങ്ങളുടെ ഉദ്ദേശ്യമെങ്കിൽ, അത് മാറ്റിവച്ചു കൊള്ളാനും, ഇല്ലെങ്കിൽ എല്ലാം അഴിയെണ്ണുമെന്നും പറയുകയാണ് ശരണ്യ. ഇതൊക്കെ കേട്ട് ഞെട്ടി നിൽക്കുകയാണ് പ്രകാശനും മൂങ്ങയും. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിലുള്ളത്.