ആ ഞെട്ടിക്കുന്ന കാഴ്ച രാഹുലിന്റെ കണ്ണുകൾക്ക് വിശ്വസിക്കാൻ ആവുന്നതല്ല; ദുഷ്ട്ടമാരെ ഇല്ലാതാകാൻ കച്ച കെട്ടിയിറങ്ങി കല്യാണി ആ കാര്യം ചെയുന്നു!! | Mounaragam Today Episode 30 April 2024 Video
Mounaragam Today Episode 30 April 2024 Video
Mounaragam Today Episode 30 April 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗത്തിൽ വ്യത്യസ്തമായാണ് നടന്നുകൊണ്ടിരിക്കുന്നത്.ഇന്നലെ എപ്പിസോഡ് അവനിക്കുമ്പോൾ രജിസ്ട്രാഫീസിൽ ആൽബി എത്തുമ്പോൾ, ഞെട്ടി നിൽക്കുകയാണ് രാഹുൽ. പിന്നീട് രജിസ്ട്രാഫീസിൽ കയറിയ ശേഷം ഒപ്പൊക്കെ ഇടുകയാണ്. അപ്പോഴാണ് രാഹുൽ ആൽബിയോട് നമ്മുടെ മോനെ നല്ലവണ്ണം നോക്കണേ എന്നു പറയുകയാണ്. അതൊന്നും പേടിക്കേണ്ട അങ്കിൾ ഞാൻ നല്ല രീതിയിൽ തന്നെ അങ്കിളിൻ്റെ അനന്തരവളെ നോക്കുമെന്ന് പറയുകയാണ്.
ഒപ്പൊക്കെ ഇട്ട ശേഷം, രാഹുൽ മനസിൽ പലതും കരുതുകയാണ്. രൂപേ നീ എൻ്റെ മകൾക്ക് നൽകാൻ കരുതിയതിൻ്റെ പകുതി ഇവൾക്ക് കൊടുത്തെന്നും, ഇനിയുള്ള പകുതി കൂടി കിരണിന് നൽകുമല്ലോ എന്നു മനസിൽ പറയുകയാണ്. അപ്പോഴാണ് രൂപ സോണിയോട് കല്യാണിയെ വിളിക്കാൻ പറയുകയാണ്. കല്യാണിയെ വിളിച്ച ശേഷം ആശുപത്രിയിലെ കാര്യങ്ങൾ പറയുകയാണ്. ആ കുത്തിയ ചേട്ടൻ്റെ ഭാര്യ ഗർഭിണിയാണെന്നും അതിനാൽ വലിയ വിഷമമാണെന്നും പറയുകയാണ്. പിന്നീട് രൂപയോട് സോണി കല്യാണി പറഞ്ഞ കാര്യങ്ങളൊക്കെ പറയുകയാണ്.
പിന്നീട് കല്യാണിവീട്ടിൽ വരുന്നുണ്ടെന്നും അവിടെ വന്ന് പറയാമെന്നും പറയുകയാണ്. പിന്നീട് കാണുന്നത് രാഹുൽ ഗുണ്ടകളെ കാണുകയാണ്. സാർ പറഞ്ഞ പോലെ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ, നിങ്ങൾ ചെയ്തത് ഞാൻ പറഞ്ഞവനെയല്ലെന്ന് പറയുകയാണ്. നടന്ന കാര്യങ്ങളൊക്കെ ഗുണ്ടകളോട് പറയുകയാണ്.
പിന്നീട് കല്യാണി വീട്ടിൽ വന്നപ്പോൾ, രൂപയോടും സോണിയോടും കുത്തിയവർക്കെതിരെ കേസ് കൊടുത്ത കാര്യം പറയുകയാണ്. അപ്പോൾ രൂപമോൾ അങ്ങനെ ചെയ്തിട്ട് അവസാനം ശരണ്യയുടെ അമ്മ ചെയ്തതു പോലെ കാലുമാറിയാലോ എന്നു പറയുകയാണ്.അങ്ങനെയൊന്നും ഉണ്ടാവില്ലെന്നാണ് കല്യാണി പറയുന്നത്.ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ കാണാൻ സാധിക്കുന്നത്.