പത്തരമാറ്റ് മൗനരാഗം ഒന്നിക്കുന്നു!! നയനയ്ക്ക് ഉപദേശവുമായി കല്യാണി; പ്രണയ ദിനങ്ങൾ ആഘോഷിക്കാൻ ഒരുങ്ങി നയന ആദർശ്!! | Mounaragam Today Episode Feb 13 2024 Video
Mounaragam Today Episode Feb 13 2024 Video
Mounaragam Today Episode Feb 13 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗത്തിൽ ഇന്ന് വ്യത്യസ്തമായ എപ്പിസോഡാണ് നടക്കുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, കിരണും കല്യാണിയും കഴിഞ്ഞ കാര്യങ്ങൾ പലതും സംസാരിക്കുന്നതായിരുന്നു. വയലൻ്റയ്ൻസ് ഡേ ആഘോഷിക്കാൻ കിരണും കല്യാണിയും പുറത്ത് പോകാൻ ഒരുങ്ങുമ്പോൾ, മറ്റൊരിടത്ത് സി എസും രൂപയും വയലൻ്റയ്ൻസ് ഡേ ആഘോഷിക്കാൻ പോകാൻ ഒരുങ്ങുകയാണ്.
പിന്നീട് രൂപ വീട്ടിലെത്തി യാമിനിയോട് സി എസിൻ്റെ കൂടെ വയലൻ്റയ്ൻസ് ഡേ ആഘോഷിക്കാൻ പോകുന്ന കാര്യം പറയുകയാണ്. മാഡം പോയിട്ട് വായെന്ന് പറയുകയാണ് യാമിനി. പിന്നീട് കാണുന്നത് സരയുവിനെയും മനോഹറിനെയുമാണ്. മനോഹറിനോട് ഈ വർഷം വയലൻ്റയ്ൻ സ് ഡേ ആഘോഷിക്കാൻ എനിക്കാവില്ലല്ലോ എന്ന് പറയുകയാണ് സരയു. മനോഹർ നിനക്ക് ഇപ്പോൾ വയ്യാത്ത സമയമല്ലേ എന്നും, അടുത്ത വർഷം ഗംഭീര ആഘോഷമാക്കാമെന്ന് പറയുകയാണ് മനോഹർ.
ഇത് കേട്ട് സരയുവിന് വലിയ സന്തോഷമായി. മനോഹർ പറയുന്നത് കേട്ട രാഹുൽ ശാരിയോട് പോയി പലതും പറയുകയാണ്. അവനെ ഈ വീട്ടിലെ പൊട്ടികൾക്ക് മനസിലാവില്ലെന്ന് പറയുകയാണ്. നിങ്ങൾക്കെന്താണ് മനുഷ്യ എന്ന് പറയുകയാണ് ശാരി. ഈശ്വരാ ഈ മനുഷ്യർ നമ്മുടെ കുഞ്ഞിനെ ഇല്ലാതാക്കാൻ വല്ലതും ചെയ്യുമോ എന്ന് ആലോചിക്കുകയാണ് ശാരി. പിന്നീട് കാണുന്നത് കല്യാണി രൂപയെ വിളിച്ച് വയലൻ്റയ്ൻസ് ഡേ ആഘോഷിക്കാൻ പോവുന്ന കാര്യം പറയുകയാണ്. അമ്മ വരുന്നുണ്ടോ എന്ന് ചോദിക്കുകയാണ്. രൂപ ഞാൻ വരുന്നില്ലെന്ന് പറയുകയാണ്.
ശേഷം കല്യാണി സുഹൃത്തായ നയനയെ വിളിച്ച് വയലൻ്റയ്ൻസ് ഡേ ആഘോഷിക്കാൻ പോവുന്ന കാര്യവും, നീയും ആദർശും അവിടെ എത്തണമെന്ന് പറയുകയാണ്. അങ്ങനെ ദേവയാനി വീട്ടിലില്ലാത്ത സമയം ആദർശും നയനയും കിരണിൻ്റെയും കല്യാണിയുടെയും കൂടെ ആഘോഷിക്കാൻ എത്തുകയാണ്. പിന്നീട് കാണുന്നത് രൂപയും സി എസും കാറിൽ അമേരിക്കക്കാരൻ സുഹൃത്തിനെ കാണാനും, വയലൻ്റയ്ൻസ് ഡേ ആഘോഷിക്കാൻ വേണ്ടി പോകുന്നതുമാണ്.വളരെ സന്തോഷത്തിലാണ് രൂപ. കുറേ വർഷങ്ങൾക്ക് ശേഷമാണ് ചന്ദ്രസേനൻ്റെ കൂടെ ഇങ്ങനെ ഒരു ആഘോഷം. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ ഉള്ളത്.