എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് വിക്രം ആ തെളിവ് പുറത്തെടുത്തു!! ഗതികെട്ട കല്യാണി ആ സത്യം വിളിച്ചു പറയുന്നു; മകന്റെ അവസ്ഥയിൽ നെഞ്ചുപൊട്ടി പ്രകാശൻ!! | Mounaragam Today Episode 07 June 2024 Video Viral
Mounaragam Today Episode 07 June 2024 Video Viral
Mounaragam Today Episode 07 June 2024 Video Viral : പ്രകാശന്റെയും വിക്രമിന്റെയും ദുഷ്ടതകൾക്ക് കാലം ഇരുവർക്കും ശിക്ഷ കൊടുത്തു കൊണ്ടിരിക്കുകയാണ്. കോടതിയിൽ കല്യാണിയെയും സോണിയെയും ശരണ്യയെയും എല്ലാം അപമാനിക്കുകയും താൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് ആവർത്തിക്കുകയും ചെയ്ത വിക്രമിനെ വ്യക്തമായ തെളിവുകൾ നിരത്തി തന്നെ കല്യാണി നേരിടുകയാണ്.
വിവാഹത്തിന് മുൻപ് സോണി ഗർഭിണിയായിട്ടുണ്ട് എങ്കിൽ അതിൽ അവളുടെ ഭാഗത്തും തെറ്റ്ഉണ്ട് എന്നും പുരുഷന്മാരെ മാത്രം ഇത്തരം കാര്യങ്ങളിൽ പ്രതിയാക്കാൻ പാടില്ല എന്നും ആണ് വിക്രം പറയുന്നത്. താൻ ആണ് അവളെ ഗർഭിണി ആക്കിയതെങ്കിൽ അവളെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു എന്നാൽ അവൾക്ക് വിവാഹ ശേഷം തന്നെ വേണ്ടാതായി എന്നും പടം വരയ്ക്കാൻ അറിയില്ല എന്ന കാരണം പറഞ്ഞു അവൾ തന്നെ ഒഴിവാക്കി എന്നുമാണ് വിക്രം പറഞ്ഞത്.
രണ്ടാമത് വിവാഹം കഴിച്ച ശരണ്യയെയോ താൻ ഉപദ്രവിച്ചു എന്ന് പറയുന്ന അവളുടെ ഭർത്താവിനെയോ താൻ മുൻപ് കണ്ട് യാതൊരു പരിചയം പോലും ഇല്ല എന്നും ആരുടെയോ കയ്യിൽ നിന്നും പണം വാങ്ങി വന്ന് ശരണ്യ തന്നെ ഉപദ്രവിക്കുകയാണെന്നുമാണ് വിക്രം പറഞ്ഞത്. എന്നാൽ ഇതിനെതിരെ ശക്തമായി തന്നെ കല്യാണി വാദിച്ചു. പടം വരയ്ക്കാൻ പേപ്പറും പേനയും നൽകി വരയ്ക്കാൻ വിക്രമിനോട് കല്യാണി ആവശ്യപ്പെട്ടു എന്നാൽ തനിക്ക് വരയ്ക്കാൻ അറിയില്ല എന്നും സോണിയെ വശീകരിക്കാൻ കല്യാണിയാണ് തനിക്ക് പടം വരച്ചു തന്നതെന്നും വിക്രം തിരിച്ചടിച്ചു.
ശരണ്യയുടെ വീട്ടിൽ മോഷ്ടിക്കാൻ കയറിയ വിക്രമിന്റെ ചിത്രങ്ങൾ അവിടെയുള്ള സി സി ടീവി ക്യാമെറയിൽ പതിഞ്ഞതും വീടിനുള്ളിൽ നടന്ന സംഘർഷത്തിന്റെയും തെളിവുകൾ കല്യാണി നേരത്തെ തന്നെ കോടതിയിൽ സമർപ്പിച്ചിരുന്നു. അത് കൊണ്ട് തന്നെ വിക്രം കുറ്റക്കാരൻ ആണെന്ന് തെളിഞ്ഞു കോടതി വിധി കെട്ട് ചങ്ക് പൊട്ടി കോടതിമുറ്റത്ത് ഇരിക്കുന്ന പ്രകാശനോട് സോണി പറയുന്നത് ഞങ്ങളുടെ ഈ ജന്മം ഇങ്ങനെ തന്നെ തീരട്ടെ എന്നാണ്.