സേനന്റെയും രൂപയുടെയും കഥ അവസാനിച്ചു!! ഹോട്ടൽ മുറിയിൽ നിന്നും രൂപയെ പിടികൂടി അവൻ; സേനൻ കുടുംബത്തെ പച്ചയ്ക്ക് തീർക്കാൻ ഒരുങ്ങി രാഹുൽ!! | Mounaragam Today Episode 07 March 2024 Video
Mounaragam Today Episode 07 March 2024 Video
Mounaragam Today Episode 07 March 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ ആകാംക്ഷാകരമായ എപ്പിസോഡുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ചന്ദ്രസേനൻ അച്ഛായനെ വിളിച്ച് പെട്ടെന്ന് വരാൻ പറയുകയാണ്. അപ്പോഴാണ് കിരണും കല്യാണിയും അവിടെ വരുന്നത്. അപ്പോൾ ചന്ദ്രസേനനും, രൂപയും റൂമിലിരുന്ന് നമ്മളെ തിരഞ്ഞ് മക്കൾ എത്തുമോ എന്നൊരു സംശയമുണ്ടെന്ന് പറയുകയാണ്. പിന്നീട് രൂപയോട് ഒരുങ്ങി നിൽക്കാനും, നല്ല രീതിയിൽ ചമഞ്ഞ് സുന്ദരിയായിരിക്കണമെന്ന് പറയുകയാണ് സിഎസ്.
അച്ഛായൻ എൻ്റെ ഭാര്യയെ കണ്ട് ഞെട്ടണമെന്ന് പറയുകയാണ് സിഎസ്. അപ്പോഴാണ് കിരൺ വിളിക്കുന്നത്. കിരണിൻ്റെ ഫോൺ കണ്ട് ചന്ദ്രസേനൻ ഞെട്ടുകയാണ്. കിരൺ ചന്ദ്രസേനനോട് നമ്മളെ ഒരിക്കലും വിളിക്കുന്നില്ലെന്നും, എവിടെയാണ് തുടങ്ങിയ കാര്യങ്ങൾ ചോദിക്കുകയാണ്. ഞാൻ കുറച്ച് ദൂരെയാണെന്നും, എൻ്റെ സുഹൃത്തിനെ കാണാൻ വന്നതാണെന്നും പറയുകയാണ്. അപ്പോഴാണ് ഇച്ഛായൻ അവിടെ എത്തുന്നത്. അവിടെ വച്ച് കിരണിനെയും കല്യാണിയെയും ഇച്ഛായൻ കാണുകയാണ്. പിന്നീട് കിരണിനോട് അന്നത്തെ ഫങ്ങ്ഷനുണ്ടായവർ അല്ലേയെന്നു ചോദിച്ചപ്പോൾ അതെ എന്ന് പറയുകയാണ് കിരൺ.
പിന്നീട് സാമുവൽസാറെന്താ ഇവിടെ എന്ന് ചോദിച്ചപ്പോൾ, ഞാൻ എൻ്റെ സുഹൃത്തിനെ കാണാൻ വന്നതാണെന്നും, അയാൾ ഇന്നിവിടെ എത്താമെന്ന് പറഞ്ഞിരുന്നെന്നും, അയാളും ഭാര്യയും കുറെ വർഷമായി പിരിഞ്ഞിരിക്കുകയായിരുന്നെന്നും, ഇപ്പോൾ അവർ ഒരുമിച്ചതായാണ് എന്നോട് പറഞ്ഞതെന്നും, ഇന്ന് ഭാര്യയെകൂട്ടി വന്നിട്ടുണ്ടെന്നാണ് സാമുവൽ പറഞ്ഞത്. പക്ഷേ, ഞാൻ ഇവിടെ എത്തിയപ്പോൾ അയാൾ എന്നെ പിന്നെയും പറ്റിച്ചു.ഭാര്യ കൂടെ ഇല്ലെന്നാണ് പറയുന്നത്.ഇത് കേട്ട് കിരൺ സാറിൻ്റെ സുഹൃത്തിൻ്റെ പേര് എന്താണെന്ന് ചോദിക്കുകയാണ്.
സാമുവൽ ചന്ദ്രസേനൻ എന്നു പറഞ്ഞപ്പോൾ, കിരണും കല്യാണിയും തമ്മിൽ നോക്കി ചിരിക്കുകയാണ്. അദ്ദേഹം പോയ ശേഷം രണ്ടും ഇവിടെ എത്തിയിട്ടുണ്ടെന്നും, നമുക്കിന്ന് കയ്യോടെ പിടിക്കാമെന്ന് പറയുകയാണ് കിരൺ. അപ്പോഴാണ് ചന്ദ്രസേനൻ കിരണിനെയും കല്യാണിയെയും കാണുന്നത്. ഉടൻ തന്നെ റൂമിലേയ്ക്ക് ഓടിപ്പോയി രൂപയോട് നമ്മുടെ മക്കൾ ഇവിടെ എത്തിയിട്ടുണ്ടെന്ന് പറഞ്ഞ് രൂപയെ ഒളിപ്പിക്കുകയാണ്. അപ്പോഴാണ് കിരൺ ആ റൂമിലേക്ക് വരുന്നത്. റൂം തുറന്ന ചന്ദ്രസേനനോട് മാറി നിൽക്കാനും ഞാൻ അകത്ത് കയറട്ടെ എന്ന് പറയുകയാണ്. കിരൺ റൂമിൽ കയറുന്നതോടെ ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്.